Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speed Breakers

Palakkad

മ​ണ്ണാ​ർ​ക്കാ​ട് -ഒ​റ്റ​പ്പാ​ലം പാ​ത​യി​ലെ മു​രു​ക്കം​പറ്റ​യി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം

ഒ​റ്റ​പ്പാ​ലം: മ​ണ്ണാ​ർ​ക്കാ​ട് -ഒ​റ്റ​പ്പാ​ലം പ്ര​ധാ​ന​പാ​ത​യി​ൽ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള മു​രു​ക്കം​പ​റ്റ​യി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം.
റോ​ഡ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ അ​മ്പ​ല​പ്പാ​റ-​ഒ​റ്റ​പ്പാ​ലം പാ​ത​ക​ളി​ലാ​ണ് സ്‌​പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ രാ​ഷ്ട്രീ​യ-​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തു​സ​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ന് പു​റ​മേ കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് നേ​ര​ത്തേ ന​ട​ത്തി​യ സ​ർ​വേ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തി​നു​വേ​ണ്ടി ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥ​ലം കി​ട്ടു​ന്ന മു​റ​യ്ക്ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ. വൈ​ദ്യു​ത​ത്തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഇ​തി​ന​കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ടു​ത്ത​മാ​സം 15-ഓ​ടെ ഒ​റ്റ​പ്പാ​ലം, അ​മ്പ​ല​പ്പാ​റ പാ​ത​ക​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളാ​ണ് പു​നഃ​ക്ര​മീ​ക​രി​ക്കു​ക. നെ​ല്ലി​ക്കു​റു​ശി, വ​രോ​ട് റോ​ഡു​ക​ളി​ൽ ന​വീ​ക​ര​ണം ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​തു​മൂ​ല​മാ​ണ് ഈ ​പാ​ത​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. ബ​സു​ക​ൾ നാ​ൽ​ക്ക​വ​ല​യി​ൽ​ത്ത​ന്നെ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ര​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ്റ്റോ​പ്പു​ക​ൾ മാ​റ്റു​ന്ന​ത് വ​ള​വു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണെ​ന്നും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ​ങ്കെ​ടു​ത്ത​വ​രി​ൽ ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സി​നോ​ടും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നോ​ടും നി​ർ​ദേ​ശി​ച്ചു. അ​ടു​ത്തു​ത​ന്നെ ഇ​ത് പ​രി​ശോ​ധി​ക്കും. ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കും. അ​മ്പ​ല​പ്പാ​റ​ഭാ​ഗ​ത്തേ​ക്ക് സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന മു​റ​യ്‌​ക്ക്‌ കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കും.

ഇ​തി​നാ​യി റ​വ​ന്യൂ​വ​കു​പ്പ് സ​ർ​വേ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കും. ഇ​ത് ക​ഴി​യു​ന്ന​തോ​ടെ ബ്ലി​ങ്കിം​ഗ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. റോ​ഡി​ലെ കു​ഴി​ക​ളും ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളും ന​വീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​യി​ട്ടു​ണ്ട്.

Latest News

Corehub Up